ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം; ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി (മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും) ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വ്യക്തി എന്ന ചരിത്ര നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കി. ആകെ 8,931 ദിവസങ്ങളാണ് അദ്ദേഹം ഈ പദവികളിൽ സേവനമനുഷ്ഠിച്ചത്.

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും റെക്കോർഡുകൾ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി അധികാരമേറ്റ അദ്ദേഹം 12 വർഷത്തിലധികം (4,607 ദിവസങ്ങൾ) ആ പദവിയിൽ തുടർന്നു.2014 മേയ് 26-ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം നിലവിൽ തന്റെ മൂന്നാം ഊഴത്തിലാണ്.

പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം 4,324 ദിവസങ്ങൾ പൂർത്തിയാക്കി.മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 6,130 ദിവസങ്ങളും ഇന്ദിരാഗാന്ധി 5,829 ദിവസങ്ങളുമാണ് അധികാരത്തിലിരുന്നത്. എന്നാൽ ഇവരുടേത് പ്രധാനമന്ത്രി പദം മാത്രമായിരുന്നു. മുഖ്യമന്ത്രി പദം കൂടി കണക്കിലെടുക്കുമ്പോഴാണ് നരേന്ദ്ര മോദി പട്ടികയിൽ മുന്നിലെത്തുന്നത്.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ഖ്യാതിയോടെ അദ്ദേഹം ഭരണതുടർച്ചയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *