അഡ്ലെയ്ഡ് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് പരിശോധന ശക്തമാകും

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഡ്ലെയ്ഡ് റെയില്‍വേ സ്റ്റേഷനെ ഒരു ‘ഡിക്ലയേര്‍ഡ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഹബ്ബ്’ (Declared Public Transport Hub) ആയി പ്രഖ്യാപിച്ചു. ഇതോടെ, സ്റ്റേഷന്‍ പരിസരത്ത് കൂടുതല്‍ പരിശോധനകള്‍ നടത്താനും സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാനും പോലീസിന് പ്രത്യേക അധികാരം ലഭിക്കും. നിയമവിരുദ്ധമായ ആയുധങ്ങള്‍ കൈവശം വെക്കുന്നത് തടയുന്നതിനായി മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും വാന്‍ഡ് സെര്‍ച്ചുകളും (wand searches) ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാപകമായി നടത്തും. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും യാത്രക്കാര്‍ക്ക് ഭയരഹിതമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കാനുമാണ് ദക്ഷിണ ഓസ്ട്രേലിയന്‍ പോലീസ് ഈ പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *