മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ഇ​​​​ന്ത്യാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു: മാ​​​​ർ താ​​​​ഴ​​​​ത്ത്

ബം​​​​ഗ​​​​ളൂ​​​​രു: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ നേ​​​​രി​​​​ട്ടും വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മു​​​​ഖേ​​​​ന​​​​യും ക്ഷ​​​​ണി​​​​ച്ച​​​​താ​​​​യും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വി​​​​പു​​​​ല​​​​മാ​​​​യ ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും സി​​​​ബി​​​​സി​​​​ഐ വാ​​​​ർ​​​​ഷി​​​​ക ജ​​​​ന​​​​റ​​​​ൽ​​​​ ബോ​​​​ഡി സ​​​​മ്മേ​​​​ള​​​​ന കാ​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ൻ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മാ​​​​ർ താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്. ഓ​​​​രോ സം​​​​സ്ഥാ​​​​നത്തും വ്യ​​​​ത്യ​​​​സ്ത രീ​​​​തി​​​​യി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ. ഇ​​​​തി​​​​ലു​​​​ള്ള ആ​​​​ശ​​​​ങ്ക പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ അ​​​​ട​​​​ക്കം ധ​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലും നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും നീ​​​​തി വൈ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ശൈ​​​​ലി ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു പ​​​​രി​​​​ചി​​​​ത​​​​മ​​​​ല്ല. ശ​​​​ത്രു​​​​ക്ക​​​​ളോ​​​​ടും ക്ഷ​​​​മി​​​​ക്കാ​​​​നാ​​​​ണ് ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

സ​​​​ഭ​​​​യ്ക്ക് ആ​​​​രോ​​​​ടും വി​​​​ദ്വേ​​​​ഷ​​​​മോ പ​​​​ക​​​​യോ ഇ​​​​ല്ല. ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ​​​​തി​​​​ൽ രാ​​​​ജ്യ​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ട്. ദേ​​​​ശീ​​​​യ ഐ​​​​ക്യ​​​​ത്തി​​​​നാ​​​​യാ​​​​ണു സ​​​​ഭ നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന​​​​ത്. ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഇ​​​​നി​​​​യും അ​​​​തു തു​​​​ട​​​​രും -മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​വെ, ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കും സ​​​​ന്ദ​​​​ർ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യ്ക്ക് പ്ര​​​​ത്യേ​​​​കി​​​​ച്ചൊ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​യോ​​​​ടും മ​​​​മ​​​​ത​​​​യി​​​​ല്ല. വി​​​​ഷ​​​​യാ​​​​ധി​​​​ഷ്‌​​​​ഠി​​​​ത പി​​​​ന്തു​​​​ണ​​​​യെ​​​​ന്ന​​​​താ​​​​ണു സ​​​​ഭ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. രാ​​​​ജ്യ​​​​നി​​​​ർ​​​​മാ​​​​ണം, ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ര​​​​ക്ഷ​​​​ണം, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സം​​​​ര​​​​ക്ഷ​​​​ണം എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നു സ​​​​ഭ​​​​യ്ക്ക് നി​​​​ല​​​​പാ​​​​ടു​​​​ണ്ട് -​​​​മാ​​​​ർ താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *