ഭുവനേശ്വര്‍ : പ്രളയ് മിസൈലിന്റെ ഒരു അപൂര്‍വ വിക്ഷേപണം വിജയകരമായി നടത്തി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ). തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകളുടെ സാല്‍വോ വിക്ഷേപണം ആണ് ബുധനാഴ്ച നടന്നത്. ഒഡീഷ തീരത്ത് നിന്ന് ഒരേ ലോഞ്ചറില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് പ്രളയ് മിസൈലുകള്‍ വിജയകരമായി വിക്ഷേപിച്ചു. രാജ്യത്തിന്റെ തദ്ദേശീയ മിസൈല്‍ സാങ്കേതികവിദ്യയുടെയും ദ്രുത പ്രതികരണ ശേഷിയുടെയും ഒരു പ്രധാന നേട്ടമായാണ് ഈ പരീക്ഷണം വിലയിരുത്തപ്പെടുന്നത്.
ഒരേ ലോഞ്ചറില്‍ നിന്ന് രണ്ട് മിസൈലുകള്‍ വിക്ഷേപിക്കപ്പെടുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നേട്ടം സൃഷ്ടിക്കാന്‍ കഴിയും എന്നുള്ളത് ഇന്ത്യന്‍ പ്രതിരോധ രംഗത്തിന് കൂടുതല്‍ ആശ്വാസം പകരുന്നതാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബുധനാഴ്ച രാവിലെ 10:30 ഓടെ ഒഡീഷ തീരത്ത് നിന്ന് ഒരൊറ്റ ലോഞ്ചറില്‍ നിന്ന് രണ്ട് പ്രളയ് മിസൈലുകള്‍ വിക്ഷേപിച്ചു…

