പ്രണയഗാനങ്ങള്‍ സംഗീതമായി വിരിയുന്ന ഒരു സായാഹ്നം പെര്‍ത്തില്‍. പ്രണയം ഒരിക്കലും പഴകുന്നില്ല. അത് ഓരോ കാലത്തും ഓരോ ഗാനമായി, ഓരോ ഓര്‍മ്മയായി മനുഷ്യഹൃദയങ്ങളില്‍ വീണ്ടും വീണ്ടും ജീവിക്കുന്നു. അത്തരം പ്രണയത്തിന്റെ സംഗീതാനുഭവത്തിന് വേദിയാകുകയാണ് പെര്‍ത്ത്.2026 ഫെബ്രുവരി 14-ന് ശനിയാഴ്ച, പ്രണയദിന സായാഹ്നത്തില്‍, മലയാളം ചലച്ചിത്ര ലോകത്തെ കാലാതീത പ്രണയഗാനങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന സംഗീതസന്ധ്യ ‘പ്രണയാതുരം’ പെര്‍ത്തില്‍ അരങ്ങേറും. വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കുന്ന പരിപാടി മൂന്ന് മണിക്കൂര്‍ നീളുന്ന ഹൃദയസ്പര്‍ശിയായ സംഗീതവിരുന്നായിരിക്കും.
Lynwoo-d Hall, 42 Edgeware Street, Lynwood എന്ന വേദിയില്‍ നടക്കുന്ന ഈ സംഗീതസന്ധ്യയില്‍, പെര്‍ത്തിലെ ഗായകര്‍ മലയാളികളുടെ ഹൃദയത്തില്‍ തഴുകിയ പ്രണയഗാനങ്ങള്‍ സ്വരങ്ങളാക്കി അവതരിപ്പിക്കും. ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയയും മറ്റൊരു തലമുറയുടെ പ്രണയ സ്വപ്‌നങ്ങളും സംഗീതത്തിലൂടെ ഒന്നിക്കുന്ന സായാഹ്നമായിരിക്കും ഇത്.
വാക്കുകള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്ന ബന്ധങ്ങളുടെ മൃദുലതയും, മറവിയിലേക്കു പോയ ഓര്‍മ്മകളുടെ ചൂടും ഈ ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് വീണ്ടും അനുഭവപ്പെടുത്തും.പ്രണയം കേള്‍ക്കാനും, പഴയൊരു പാട്ടിലൂടെ പഴയൊരു നിമിഷത്തിലേക്ക് മടങ്ങിപ്പോകാനും ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ സംഗീതസന്ധ്യ തുറന്നതാണ്.
എല്ലാവര്‍ക്കും പ്രവേശനം സൗജന്യം എന്നതും ‘പ്രണയാതുരം’ എന്ന പരിപാടിയുടെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0468 425 666

