ഭരണഘടനാ ദിനം ആഘോഷിച്ച് പ്രവാസി വെല്‍ഫെയര്‍

ദോഹ: ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ചും നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണവും സാമൂഹ്യനീതിയും പൗരന്മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. മതനിരപേക്ഷതയാണ് ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്ര. മതനിരപേക്ഷ റിപ്പബ്ലിക്കില്‍ നീതിപീഠത്തിന് വെളിച്ചം പകരേണ്ടത് ഭരണഘടനയും നിയമസംഹിതയുമാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്‌മാന്‍ മാള ഉദ്ഘാടനം ചെയ്തു. നജീം കൊല്ലം, റഷാദ് ഏഴര, അംജദ് കൊടുവള്ളി, ഷംസുദ്ദീന്‍ വാഴേരി, സഹല മലപ്പുറം, സുബ്ഹാന്‍, ഇജാസ് വടകര, സിറാജ് പാലേരി, മന്‍സൂര്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *