തിരുവനന്തപുരം: നിയമസഭ പാസാക്കി ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിയുടെ തീര്‍പ്പിന് അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിടാനുള്ള സമയ പരിധി നിശ്ചയിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചതോടെ സംസ്ഥാന നിയമസഭ പാസാക്കിയ മൂന്നു ബില്ലുകളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഇവയില്‍ രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണായകമായിരിക്കുകയാണ്.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും രണ്ട് സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലുകളുമാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനിയിലിരിക്കുന്നത്. ഇവ മൂന്നും ഗവര്‍ണര്‍ രാഷ്ട്രപതിയുടെ തീര്‍പ്പിനായി അയച്ചിരിക്കുന്നവയാണ്. മൂന്നു മാസമെന്ന സമയപരിധി നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നതിനാല്‍ ഇവയില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. അതാണിപ്പോള്‍ അസ്ഥാനത്താകുന്നത്.

