രാഷ്‌ട്രപതിഭരണം അവസാനിക്കുന്നു ; മ​​​ണി​​​പ്പുരി​​​ൽ വീ​​​ണ്ടും ജ​​​ന​​​കീ​​​യ​​​സ​​​ർ​​​ക്കാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം ഒ​​​രു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ഈ ​​​മാ​​​സം 13നു ​​​മു​​​ന്പ് മ​​​ണി​​​പ്പു​​​രി​​​ൽ വീ​​​ണ്ടും ജ​​​ന​​​കീ​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യേ​​​ക്കും. ബി​​​ജെ​​​പി​​​യു​​​ടെ​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​തി​​​വേ​​​ഗ നീ​​​ക്കം.

നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി​​​നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​നാ​​​യി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ത​​​രു​​​ൺ ചു​​​ഗി​​​നെ ബി​​​ജെ​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ബോ​​​ർ​​​ഡ് നി​​​യോ​​​ഗി​​​ച്ചു. ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് എം​​​എ​​​ല്‍എ​​​മാ​​​ര്‍ ഡ​​​ല്‍ഹി​​​യി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​ത്. മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്‍.​​​ ബി​​​രേ​​​ന്‍ സിം​​​ഗ്, സ്പീ​​​ക്ക​​​ര്‍ സ​​​ത്യ​​​ബ്ര​​​ത സിം​​​ഗ്, മു​​​ന്‍മ​​​ന്ത്രി വൈ.​​​ ഖേം​​​ച​​​ന്ദ് സിം​​​ഗ്, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ എ.​​​ ശാര​​​ദാ​​​ദേ​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ത​​​ല​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്.

60 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് 2027 വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. ക​​​ലാ​​​പം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​സ​​​ഭ മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി ഒ​​​മ്പ​​​തി​​​നാ​​​ണ് എ​​​ൻ.​​​ ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​മൊ​​​ഴി​​​ഞ്ഞ​​​ത്. ഫെ​​​ബ്രു​​​വ​​​രി 13ന് ​​​ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്ക് ആ​​​ദ്യം രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ല്‍ ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി ദീ​​​ര്‍ഘി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ മെ​​​യ്‌​​​തേയ്, കു​​​ക്കി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട എം​​​എ​​​ല്‍എ​​​മാ​​​രു​​​മാ​​​യി ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം പ​​​ല​​​ത​​​വ​​​ണ ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​യ നാ​​​ഷ​​​ണ​​​ല്‍ പീ​​​പ്പി​​​ള്‍സ് പാ​​​ര്‍ട്ടി (എ​​​ന്‍പി​​​പി) നാ​​​ഗ പീ​​​പ്പി​​​ള്‍സ് ഫ്ര​​​ണ്ട് (എ​​​ന്‍പി​​​എ​​​ഫ്) എം​​​എ​​​ല്‍എ​​​മാ​​​രെ​​​യും ക​​​ണ്ടു. കു​​​ക്കി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള എം​​​എ​​​ല്‍എ​​​മാ​​​ര്‍ സ​​​ർ​​​ക്കാ​​​രി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ധാ​​​ന​​​ത​​​ട​​​സം.

Leave a Reply

Your email address will not be published. Required fields are marked *