സ്വർഗ്ഗാനുഭൂതി നിറയ്‌ക്കുന്നൊരു
പുലരിദർശന ഭാഗ്യമതായ്
സർവ്വചരാചാരങ്ങളെയുണർത്തി
തൊഴുന്നേ ഞാനിരുകൈകളാലും.
മാതാപിതാ ഗുരുക്കന്മാരുടെയും
വാക്കുകളാഴത്തിൽ പതിഞ്ഞതും
അകലുവാനാകാത്താത്മബന്ധങ്ങളിൽ
നേർവഴിതെളിയിച്ചു നേരിൻ പാതയിൽ.
മുന്നോട്ടുപോകുന്ന ജീവിതയാത്രയിൽ
സ്നേഹത്തിൻ മധുരവർഷമേകി
ഇന്നുനാം പാലിക്കുമാ വിശ്വാസങ്ങളിൽ
എന്നുമാരാധിക്കുമീശനെ കാണാം.
ദൈവത്തിന്നത്ഭുതകരമാം സൃഷ്ടിയിൽ
ദുഃഖങ്ങൾ നീക്കി സമാധാനം നൽകി
എല്ലാം മറന്നൊന്നു സംതൃപ്തിയേകിടാൻ
മനം നിറഞ്ഞൊന്നാരാധിക്കട്ടെ ഞാനും.!!


