തിരുവനന്തപുരം : വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ പ്രധാനമന്ത്രി വന്പിച്ച റോഡ് ഷോ നടത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ വരവേല്‍ക്കാന്‍ എത്തിയത്.ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കം കൂടിയായിരുന്നു ഈ സന്ദര്‍ശനം. തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായുള്ള വികസന രേഖ’ അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു.


