ഇസ്രായേല്‍ പ്രസിഡന്റിനെ ഓസ്‌ട്രേലിയയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

ഇസ്രായേല്‍ പ്രസിഡന്റിന് ക്ഷണം: ബോണ്ടി ബീച്ചിലുണ്ടായ ജൂത വിരുദ്ധ ആക്രമണത്തിന് പിന്നാലെ, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഓസ്ട്രേലിയയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു.

സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത സമൂഹത്തിന് നേരെ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായും ഓസ്ട്രേലിയന്‍ ജൂത സമൂഹത്തിന് പിന്തുണ നല്‍കാനുമാണ് ഈ ക്ഷണം.സുരക്ഷാ പ്രശ്‌നങ്ങള്‍, തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍, പശ്ചിമേഷ്യയിലെ സാഹചര്യം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തും.

2026-ന്റെ തുടക്കത്തില്‍ പ്രസിഡന്റ് ഹെര്‍സോഗ് ഓസ്ട്രേലിയ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഓസ്ട്രേലിയയിലെ ജൂത വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാജ്യം ജൂത സമൂഹത്തിനൊപ്പമുണ്ടെന്നും ലോകത്തെ അറിയിക്കുക എന്നതുകൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *