ഇതൊരു ദുഷിച്ച പ്രവൃത്തി, ജൂതവിദ്വേഷം, ഭീകരവാദം,നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തെയാണ് ആക്രമിച്ചത്; പ്രധാനമന്ത്രി ആന്റണി ആൽബനീസ്

സിഡ്‌നി: സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെയ്പ്പ് സംഭവത്തോട് ഓസ്‌ട്രേലിയന്‍ അധികാരികള്‍ വളരെ ശക്തമായും വ്യക്തമായും പ്രതികരിച്ചു. ഈ സംഭവം ഒരു ഭീകരാക്രമണമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആക്രമണത്തെ ശക്തമായ ഭാഷയിലാണ് മുസ്‌ളീം തീവ്രവാദത്തെ അപലപിച്ചത്

‘ഇതൊരു ദുഷിച്ച പ്രവൃത്തിയും, ജൂതവിദ്വേഷവും, ഭീകരവാദവും ആണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തെയാണ് ആക്രമിച്ചത്.ആക്രമണം ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണ.് നമ്മുടെ രാജ്യത്ത് ഈ വിദ്വേഷത്തിനും അക്രമത്തിനും ഭീകരവാദത്തിനും സ്ഥാനമില്ല. നമ്മള്‍ അത് വേരോടെ പിഴുതെറിയും.
ഈ ദുരന്തസമയത്ത് ഓസ്‌ട്രേലിയന്‍ സമൂഹം ജൂത വിശ്വാസികളോടൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുകയും ജൂത സമൂഹത്തിന് കൂടുതല്‍ സുരക്ഷാ ഫണ്ടുകള്‍ ഉറപ്പുനല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *