വിദ്വേഷ പ്രസംഗങ്ങള്‍ക്കും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കനത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ദാരുണമായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്.
വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയോ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന വിദേശികളുടെ വിസ ഉടനടി റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് പുതിയ നിയമം അധികാരം നല്‍കും.തീവ്രവാദ നിലപാടുകളോ വിദ്വേഷ ചിന്താഗതികളോ ഉള്ളവര്‍ ഓസ്ട്രേലിയയിലേക്ക് വരുന്നത് തടയാന്‍ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.
അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ പ്രസംഗിക്കുന്ന മതനേതാക്കള്‍ക്കോ പ്രഭാഷകര്‍ക്കോ എതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും.വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി നിയന്ത്രിക്കാനുള്ള സംവിധാനം കൊണ്ടുവരും.സമൂഹത്തിലെ സമാധാനവും ഒത്തൊരുമയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഓസ്ട്രേലിയയില്‍ സ്ഥാനമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

