ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റെ ഫെബ്രുവരി 3-ന് നിശ്ചയിച്ചിരുന്ന പാര്‍ലമെന്റ് സമ്മേളനം രണ്ട് ആഴ്ച നേരത്തെ,അതായത് ജനുവരി 19,20 തീയതികളില്‍ നടക്കും. 2025 ഡിസംബര്‍ 14-ന് സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍,രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ അടിയന്തരമായി പാസാക്കാനാണ് ഈ നീക്കം.ഈ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇത് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിവയ്പ്പുകളില്‍ ഒന്നാണ്.
ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ബില്ലില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണുള്ളത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന’ഹേറ്റ് പ്രീച്ചര്‍മാര്‍ക്കെതിരെ’കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള ബില്ല് അവതരിപ്പക്കും.ഇതോടെ വിദ്വേഷ ഗ്രൂപ്പുകളെ ഔദ്യോഗികമായി നിരോധിക്കാനുള്ള അധികാരം സര്‍ക്കാരിന് ലഭിക്കും.മതാടിസ്ഥാനത്തിലുള്ള വിദ്വേഷം പ്രചരിപ്പിക്കുന്ന വിദേശികളുടെ വിസ റദ്ദാക്കാനും നിഷേധിക്കാനും ആഭ്യന്തര മന്ത്രാലയത്തിന് കൂടുതല്‍ അധികാരം നല്‍കും.
തോക്ക് നിയമങ്ങളിലെ പരിഷ്‌കാരം കൊണ്ടുവരാനുള്ള ബില്ലും സഭയില്‍ അവതരിപ്പിക്കും. ദേശീയ തോക്ക് തിരിച്ചുവാങ്ങല്‍ പദ്ധതി ബില്‍ പ്രകാരം പൊതുജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ പണം നല്‍കി തിരിച്ചുവാങ്ങും.1996-ലെ പോര്‍ട്ട് ആര്‍തര്‍ വെടിവയ്പ്പിന് ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണിത്.
നിലവില്‍ ഓസ്ട്രേലിയയില്‍ പോര്‍ട്ട് ആര്‍തര്‍ സംഭവ സമയത്തേക്കാള്‍ കൂടുതല്‍ തോക്കുകള്‍ ജനങ്ങളുടെ കൈവശമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നീക്കം.’തീവ്രവാദികള്‍ക്ക് വിദ്വേഷം മനസ്സിലും തോക്കുകള്‍ കയ്യിലുമുണ്ടായിരുന്നു. ഈ നിയമം ഇവ രണ്ടിനെയും നേരിടും, എന്നാണ് ആല്‍ബനീസ് പറഞ്ഞത്.ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി ഒരു റോയല്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.ഇതിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തോടെ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു

