തിരുവനന്തപുരം : തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകളും തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചറുമാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്ഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍ വരുന്നത്.
പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതോടൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍, തിരുവനന്തപുരം നോര്‍ത്ത്, തൃശൂര്‍ എന്നിവിടങ്ങളിലും ചടങ്ങുകള്‍ നടന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു, തിരുവനന്തപുരം നോര്‍ത്തില്‍ കേന്ദ്രമന്ത്രി വി.സോമണ്ണ, തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
താംബരം, മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരം ചെര്‍ലാപ്പള്ളി അമൃത് ഭാരത് ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നുമാണു ഉദ്ഘാടന സര്‍വീസ് നടത്തുക

