നോയിഡ: ഉത്തർപ്രദേശിന്റെ വ്യാവസായിക-സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ എയർപോർട്ട്) പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി മാറാൻ പോകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ശേഷമുള്ള ദേശീയ തലസ്ഥാന മേഖലയിലെ (NCR) രണ്ടാമത്തെ വലിയ വിമാനത്താവളമാണിത്.ആദ്യഘട്ടത്തിൽ വർഷം തോറും 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഈ വിമാനത്താവളത്തിന് ശേഷിയുണ്ട്. നാല് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന പദ്ധതിയുടെ അവസാനം പ്രതിവർഷം 7 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ഈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് പേപ്പർ രഹിത യാത്ര ഉറപ്പാക്കുന്ന ‘ഡിജി യാത്ര’ (DigiYatra) സൗകര്യം ലഭ്യമാണ്.
ഉത്തർപ്രദേശിന് കുതിപ്പേകി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

