പരീക്ഷകൾ ജീവിതത്തിന്റെ പരീക്ഷണങ്ങളല്ല; വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷകളെ ഒരിക്കലും ജീവിതത്തിന്റെ പരീക്ഷണങ്ങളായി കണ്ട് ഭയപ്പെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പരീക്ഷാ പേ ചർച്ച’യിലൂടെ രാജ്യത്തെ വിദ്യാർത്ഥികളുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷാ പേ ചർച്ചയുടെ രണ്ടാം ഭാഗം തിങ്കളാഴ്ച നടക്കും.

വിദ്യാഭ്യാസം എന്നത് ജീവിതത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കാനുള്ള ഒരു ഉപാധി മാത്രമാണ്. പഠനത്തിനൊപ്പം തന്നെ വിനോദങ്ങൾക്കും സർഗ്ഗാത്മകമായ കഴിവുകൾക്കും പ്രാധാന്യം നൽകണം. വിദ്യാഭ്യാസവും വിനോദവും കഴിവുകളും ഒന്നിച്ച് കൊണ്ടുപോകുന്നതിലൂടെ മാത്രമേ ജീവിതത്തിൽ യഥാർത്ഥ വളർച്ച കൈവരിക്കാനാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടുന്നതിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങളും അദ്ദേഹം പങ്കുവെച്ചു. തിങ്കളാഴ്ച നടക്കുന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിൽ കൂടുതൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും അദ്ദേഹം സംവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *