അയോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി, വിവാഹ പഞ്ചമി ദിനം, ഇന്നു മുതല്‍ ക്ഷേത്രം തുറന്നു കൊടുക്കും

ന്യൂഡല്‍ഹി: നിര്‍മാണം പൂര്‍ത്തിയാക്കിയ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. ചടങ്ങില്‍് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സന്നിഹിതരായിരുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിലാണ് പതാക ഉയര്‍ത്തിയത്. ഇന്നു മുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്കു ദര്‍ശനം നടത്തുന്നതിനായി തുറന്നു കൊടുക്കും.

ഓം അടയാളപ്പെടുത്തിയ പ്രകാശം പരത്തുന്ന സൂര്യനെയും കോവിദാര വൃക്ഷത്തിന്റെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്ന പതാകയാണ് പ്രധാനമന്ത്രി ഉയര്‍ത്തയത്. ത്രകോണാകൃതിയില്‍ പത്ത് അടി ഉയരവും ഇരുപത് അടി നീളവുമാണ് പതാകയ്ക്കുള്ളത്. ഇത് പ്രത്യേകമായി അഹമ്മദാബാദിലാണ് തയാറാക്കിയത്. കാറ്റിനെയും മഴയെയും ചൂടിനെയും പ്രതിരോധിക്കുന്ന വിധത്തിലാണ് ഇതു തയാറാക്കിയിരിക്കുന്നത്. പുണ്യ ദിനമെന്നു വിശ്വസിക്കുന്ന ശുക്ലപക്ഷത്തിലെ പഞ്ചമിദിനവും രാമന്റെയും സീതയുടെയും വിവാഹദിനമായി കണക്കാക്കപ്പെടുന്ന വിവാഹ പഞ്ചമി ദിനവും ഇന്നലെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *