പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് എത്യോപ്യയില്‍ ഊഷ്മള സ്വീകരണം, മോദിയുടെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് എത്യോപ്യന്‍ എംപിമാര്‍

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ പ്രധാന മന്ത്രി നരേന്ദ്രമോദി എത്യോപ്യയിലെത്തി.
പ്രധാന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാഷണല്‍ പാലസില്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി ആചാരപരമായ സ്വീകരണം നല്‍കി. ആഴത്തില്‍ വേരൂന്നിയതും ഭാവിയിലേക്കുള്ളതുമായ ഇന്ത്യ-എത്യോപ്യ പങ്കാളിത്തത്തിന്റെ ശക്തമായ പ്രതിഫലനമണ് ഈ സന്ദര്‍ശനമെന്ന് അബിഅഹമ്മദ് ആലി പറഞ്ഞു.

എത്യോപ്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, കോവിഡ് സമയത്ത് ഒരുമിച്ച് നില്‍ക്കുന്നതിലൂടെയും 4 ദശലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ നല്‍കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ എത്യോപ്യന്‍ എംപിമാര്‍ 50-ലധികം തവണ കൈയടിച്ചു.ആഗോളതലത്തില്‍ ഇന്ത്യയുടെ നേതൃത്വത്തിന് അവര്‍ എഴുന്നേറ്റു നിന്നാണ് ബഹുമാനം പ്രകടമാക്കിയത്.എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യയിലെ മന്ത്രിമാരുമായും പാര്‍ലമെന്റ് അംഗങ്ങളുമായും സംവദിച്ചു,

എത്യോപ്യയുടെ പരമോന്നത പുരസ്‌കാര ദാന വേളയില്‍ പങ്കെടുത്ത പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യ എത്യോപ്യയിലെ ബന്ധങ്ങളിലെ ഏറ്റവും ശക്തമായ കണ്ണി അധ്യാപകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കെട്ടുറുപ്പള്ളതായി എന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *