ആദ്യം വെടിയുണ്ട, പിന്നെ ചോദ്യം, ഇങ്ങോട്ട് വന്നാല്‍ വിവരമറിയും ; ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡെന്മാര്‍ക്ക് പ്രധാനമന്ത്രി

കോപെന്‍ഹേഗന്‍ : ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡെന്മാര്‍ക്ക് പ്രധാനമന്ത്രി. വെനിസ്വേല ആക്രമിച്ചത് പോലെ ഗ്രീന്‍ലാന്‍ഡിലേക്ക് വന്നാല്‍ നല്ല വെടി കൊള്ളുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ മുന്നറിയിപ്പ് നല്‍കി. ആദ്യം വെടിയുണ്ട, പിന്നെ മാത്രം ചോദ്യം എന്നതായിരിക്കും പ്രതികരണം എന്നും മെറ്റ് ഫ്രെഡറിക്‌സെന്‍ പ്രതികരിച്ചു.


ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു സൈനിക ശ്രമത്തെയും നാറ്റോ ഒന്നിച്ചു നേരിടുമെന്നും ഡാനിഷ് പ്രധാനമന്ത്രി അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആക്രമണശ്രമങ്ങള്‍ ഉണ്ടായാല്‍ കമാന്‍ഡര്‍മാരുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ ഉത്തരവുകള്‍ക്ക് കാത്തിരിക്കാതെ തന്നെ തിരികെ ആക്രമിക്കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും മെറ്റ് ഫ്രെഡറിക്‌സെന്‍ അറിയിച്ചു. ശീതയുദ്ധ കാലഘട്ടത്തിലെ 1952 ലെ നിര്‍ദ്ദേശപ്രകാരം,ഒരു വിദേശ സേന ഡാനിഷ് പ്രദേശത്തിന് ഭീഷണിയായാല്‍ കമാന്‍ഡുകള്‍ക്കായി കാത്തിരിക്കാതെ സൈന്യത്തിന് ദ്രുതഗതിയില്‍ പ്രത്യാക്രമണം നടത്താന്‍ അധികാരം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *