ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡർ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ടെഹ്‌റാനിലെ ഐആർജിസി ആസ്ഥാനത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിലാണ് മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു.
ഇറാന്റെ കരസേനയെ നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു പക്പൂർ. അദ്ദേഹത്തിന്റെ മരണം ഇറാന്റെ സൈനിക നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

