പുതുവര്‍ഷ പുലരിയില്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പ്രതിഷേധം

പുതുവത്സര ദിനത്തില്‍ ഗുരവായൂര്‍ നല്ല ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും വര്‍ഷത്തില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം നേടാന്‍ തലേ ദിവസം തന്നെ ഗുരവായൂരെത്തി ഭക്ത ജനങ്ങള്‍ ക്യൂ നിന്നിരുന്നു.എന്നാല്‍ സ്‌പെഷ്യല്‍ പാസുമായി എത്തിയവരെ കടത്തിവിടുകയും,ബുധനാഴ്ച രാത്രി മുതല്‍ ക്യൂവില്‍ നിന്നിരുന്ന സാധാരണ ഭക്തരെ തടഞ്ഞുവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്.നടപ്പന്തലിലെ ക്യൂ ബാരിക്കേറ്റുകളും ചങ്ങലയും തകര്‍ത്ത ഭക്തര്‍ ക്ഷേത്രത്തിനു മുന്നില്‍ നാമജപം നടത്തി പ്രതിഷേധിച്ചു.പ്രതിഷേധം ശക്തമായതോടെ ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി,കുറച്ച് സമയം ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *