സിഡ്നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സില്‍ (NSW) പുതുതായി കൊണ്ടുവന്ന പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ (Anti-Protest Laws) വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
ബോണ്ടി ബീച്ചിലെ സംഭവത്തിന് ശേഷം പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ നിയമങ്ങള്‍ കര്‍ശനമാക്കിയത്.മുന്‍കൂട്ടി അനുമതി വാങ്ങാത്ത പ്രതിഷേധങ്ങള്‍ പൂര്‍ണ്ണമായും നിയമവിരുദ്ധമായി കണക്കാക്കും.റോഡുകളോ പാലങ്ങളോ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് 22,000 വരെ പിഴയും അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കാം.റെയില്‍വേ ട്രാക്കുകളോ പ്രധാന തുറമുഖങ്ങളോ തടസ്സപ്പെടുത്തുന്ന സമരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ പോലീസിന് അധികാരം നല്‍കി.
അതേ സമയം ഈ നിയമങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.ഈ നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തെ ഇത് തടയുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാദിക്കുന്നു.പോലീസിന് അമിതമായ അധികാരം നല്‍കുന്നത് ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഗ്രീന്‍സ് (Greens) പാര്‍ട്ടിയും സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കി.
ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിഡ്നി ടൗണ്‍ ഹാളിന് മുന്നില്‍ ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടന്നു.എന്നാല്‍ പൊതുജനങ്ങളുടെ ദൈനംദിന ജീവിതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമരങ്ങള്‍ അനുവദിക്കില്ലെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സ് (Chris Minns) വ്യക്തമാക്കി

