പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: എൻഡിഎയിൽ സീറ്റ് വിഭജനത്തിൽ ധാരണയായി

ചെന്നൈ: വരാനിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. മുഖ്യമന്ത്രി എൻ. രംഗസാമിയും കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് സീറ്റുകളുടെ കാര്യത്തിൽ സമാവായമായത്.

സഖ്യത്തിലെ പ്രധാന കക്ഷിയായ എഐഎൻആർസി (AINRC) 16 സീറ്റുകളിൽ മത്സരിക്കും. ബിജെപി 10 സീറ്റുകളിലും എഐഎഡിഎംകെ (AIADMK) 2 സീറ്റുകളിലുമാണ് ജനവിധി തേടുക.ലോട്ടറി രാജാവ് സാന്തിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് നയിക്കുന്ന എൽജെകെ (LJK) പാർട്ടിയും ഇത്തവണ സഖ്യത്തിന്റെ ഭാഗമാകും. ബിജെപിയുടെ നിർദ്ദേശപ്രകാരം എൽജെകെയ്ക്ക് 2 സീറ്റുകൾ നൽകാൻ മുഖ്യമന്ത്രി രംഗസാമി തയ്യാറായിട്ടുണ്ട്.

2021-ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഒൻപത് സീറ്റുകളിലും എഐഎഡിഎംകെ അഞ്ച് സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. ഇത്തവണ എഐഎഡിഎംകെയുടെ സീറ്റുകൾ രണ്ടായി കുറഞ്ഞപ്പോൾ ബിജെപിയുടെ സീറ്റുകൾ വർദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *