ആലപ്പുഴ: മലയാള ചലച്ചിത്ര രംഗത്ത് വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ശ്രദ്ധേയനായ പുന്നപ്ര അപ്പച്ചന്‍ (77) അന്തരിച്ചു. വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുന്നപ്ര സ്വദേശിയായ അദ്ദേഹം മലയാള സിനിമയിലെ വിവിധ തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാളാണ്.
1965-ല്‍ ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച ‘ഒതേനന്റെ മകന്‍’ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സത്യന്‍ നായകനായ ഈ ചിത്രത്തിന് ശേഷം ഉദയയുടെ നിരവധി സിനിമകളില്‍ അദ്ദേഹം ഭാഗമായി. എന്നാല്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷമാണ് അദ്ദേഹത്തിന് വലിയ ബ്രേക്ക് നല്‍കിയത്. വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലുമായി ആയിരത്തിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഹീെ ഞലമറ: താന്‍ എപ്പോഴും കോണ്‍ഗ്രസില്‍ തന്നെ; പാര്‍ട്ടി ലൈനില്‍ നിന്ന് അകന്നുപോയിട്ടില്ല; ശശി തരൂര്‍
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളില്‍ പുന്നപ്ര അപ്പച്ചന്‍ ഒരു അവിഭാജ്യ ഘടകമായിരുന്നു. ‘അനന്തരം’ മുതല്‍ അടൂരിന്റെ മിക്ക ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. പത്മരാജന്റെ വിഖ്യാത ചിത്രം ‘ഞാന്‍ ഗന്ധര്‍വന്‍’, സിബി മലയിലിന്റെ ‘സിന്ദൂരരേഖ’, ‘ജലോത്സവം’, സത്യന്‍ അന്തിക്കാടിന്റെ ‘സന്ദേശം’, ‘മൈ ഡിയര്‍ മുത്തച്ഛന്‍’ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അദ്ദേഹം കരുത്തുറ്റ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അദ്ദേഹം സ്‌ക്രീന്‍ പങ്കിട്ടിട്ടുണ്ട്.
സിനിമയിലെ ആക്ഷന്‍ രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും തന്റേതായ ശൈലി പുലര്‍ത്തിയിരുന്ന അദ്ദേഹം പുതിയ കാലത്തെ സിനിമകളിലും സജീവമായിരുന്നു. 2018-ല്‍ പുറത്തിറങ്ങിയ ‘ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്’ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സിനിമാ ജീവിതത്തിനപ്പുറം പുന്നപ്രയിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അപ്പച്ചന്റെ വിയോഗത്തില്‍ സിനിമാ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി

