പുതു വർഷ പുലരിയിൽ

പുതുവർഷ പുലരികളെ
പടികടന്നെത്തീടുമ്പോൾ
പുതിയ പ്രതീക്ഷകൾ
പൂവിടും സുദിനങ്ങൾ

പാതവക്കത്തൊരു
പാഴായ കിനാവുകൾ
പാതിരാ നേരമായും
പതിയെ തലചായ്ച്ചും

പൂഴി മണ്ണിൽ കാണും
പതിഞ്ഞ കാലടിയിൽ
പോർമുഖം പോലെയിന്നു
പാഴായ സ്വപ്നങ്ങളും

പറഞ്ഞു പലകുറി
പാഴായ വാക്കുകളിൽ
പോയ വർഷത്തിന്റെ
പൊലിമയുംപ്രകാശവും

പതയും ലഹരിയിൽ
പുകയ്ക്കും ലഹരിയിൽ
പകർന്നു കൊടുത്തുവോ
പോയിടുംവർഷങ്ങളും

പകർന്ന ലഹരിയിൽ
പിന്നിട്ട വർഷങ്ങളിൽ
പാഴായ ജീവിതങ്ങൾ
പോയിടും കണ്ണീർക്കണം

പാതിരാ നേരമായി
പുലരി വരികയായ്
പുതുവർഷത്തിന്റെ
പുതിയ പ്രഭാതങ്ങൾ🙏

രാജു പിലിക്കോട്

Leave a Reply

Your email address will not be published. Required fields are marked *