രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ജയിലില്‍ നിരാഹര സമരം തുടരും

അതിജീവിതയെ സോഷ്യല്‍ മീഡിയായില്‍ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, ഉപകരണങ്ങള്‍ നേരത്തെ കൈമാറിയതിനാല്‍ കൂടുതല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന വാദം കോടതി അംഗീകരിച്ചിരുന്നു. വ്യാഴ്‌ഴ്ച വൈകുന്നേരം 5 മണിയോടെ കസ്റ്റഡി അവസാനിക്കും. അതിനുശേഷം ഉടന്‍ തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഭാര്യ ദീപ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യത്തിനായി ഇന്ന് തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്, കോടതി വെള്ളിയാഴ്ച അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’

Leave a Reply

Your email address will not be published. Required fields are marked *