പാർലമെന്റിൽ തന്റെ മൈക്ക് ഓഫാക്കുന്നു; തന്നെ നിശബ്ദനാക്കാൻ ശ്രമമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ താൻ സംസാരിക്കുമ്പോൾ മൈക്ക് ഓഫാക്കുന്നുവെന്നും ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് തന്നെ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സഭയിൽ സുപ്രധാന വിഷയങ്ങൾ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ പലപ്പോഴും മൈക്ക് പ്രവർത്തനരഹിതമാക്കുന്നു. ഇത് തന്നെ നിശബ്ദനാക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ ഭരണകൂടം അനുവദിക്കുന്നില്ല.ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അത്തരം ശ്രമങ്ങളെ എത്ര അടിച്ചമർത്താൻ നോക്കിയാലും ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *