തിരുവനന്തപുരം: ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയത്.അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഒരു ഉപഹര്‍ജിയും എം.എല്‍.എ.സമര്‍പ്പിച്ചിട്ടുണ്ട്.ഈ പരാതിയും രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം.
ഒന്നാമത്തെ ബലാത്സംഗക്കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ഉടന്‍ തന്നെ കോടതി പരിഗണിക്കും.
അതേസമയം, ആദ്യകേസിലെ അറസ്റ്റ് തടഞ്ഞുള്ള ഹര്‍ജി ഡിസംബര്‍ 15-നാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുക. ഈ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പോലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ആദ്യ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്

