രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി, ഏഴു ഗുരുതര വകുപ്പുകളില്‍ കേസ്

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ മൂന്നിന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് ഹര്‍ജിയുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്.

നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച യുവതിയുടെ രഹസ്യമൊഴിയെടുത്തിരുന്നു. ബലാല്‍സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്ത് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതടക്കം ഏഴു വകുപ്പുകള്‍ ചേര്‍ത്താണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *