രാജ്ഭവന്റെ പേര് മാറ്റി ലോക് ഭവന്‍ കേരളമെന്നാക്കി;പുതിയ ബോര്‍ഡ് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്തു

കേരള ഗവര്‍ണറുടെ ഔദ്യോഗിക വസതിയുടെ പേര് ‘രാജ്ഭവന്‍’ എന്നതില്‍ നിന്ന് ‘ലോക് ഭവന്‍ കേരളം’ എന്ന് മാറ്റിയതായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രഖ്യാപിച്ചു. രാജ്ഭവന്‍ കവാടത്തില്‍ സ്ഥാപിച്ച പുതിയ ബോര്‍ഡ് ഗവര്‍ണര്‍ തന്നെയാണ് അനാച്ഛാദനം ചെയ്തത്. രാജ്ഭവന്‍, രാജ്പഥ് തുടങ്ങിയ പേരുകള്‍ കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ‘ലോക് ഭവന്‍’ ജനങ്ങളുടേതായിരിക്കുമെന്നും പേരുമാറ്റം പ്രഖ്യാപിച്ച ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്ന് രാജ്യം പുറത്തുവരുന്നതിന്റെ ഭാഗമായാണ് ഈ പേരുകള്‍ മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ‘ലോക് ഭവന്‍’ അല്ലെങ്കില്‍ ‘ലോക് നിവാസ്’ എന്ന പേരുകളിലേക്ക് മാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *