ഇന്ത്യയുടെ അഖണ്ഡതയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും വെല്ലുവിളിയായി രാജ്യത്ത് ‘വൈറ്റ് കോളര്‍ ഭീകരത’ പടരുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മൂല്യബോധമില്ലാത്ത ഉന്നത വിദ്യാഭ്യാസം സമൂഹത്തിന് ശാപമാണെന്നും, ഉന്നത ബിരുദധാരികള്‍ രാജ്യവിരുദ്ധ ശക്തികളുടെ ചട്ടുകങ്ങളായി മാറുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഉദയ്പൂരിലെ ഭൂപല്‍ നോബിള്‍സ് സര്‍വ്വകലാശാലയുടെ 104-ാം സ്ഥാപക ദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈയ്യില്‍ ഡിഗ്രി, പോക്കറ്റില്‍ ആര്‍ഡിഎക്സ്; രാജ്യത്തെ നടുക്കി ‘വൈറ്റ് കോളര്‍ ഭീകരത’; തുറന്നടിച്ച് രാജ്നാഥ് സിംഗ്

