രാജ്യസഭയിൽ നിന്ന് വിരമിച്ച് രഞ്ജൻ ഗൊഗോയ്; ആറുവർഷത്തിനിടെ സഭയിൽ ഉന്നയിച്ചത് പൂജ്യം ചോദ്യങ്ങൾ

ന്യൂഡൽഹി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. ആറുവർഷത്തെ കാലാവധി പൂർത്തിയാക്കിയ അദ്ദേഹത്തിന് തിങ്കളാഴ്ച രാജ്യസഭ യാത്രയയപ്പ് നൽകി. 2020 മാർച്ചിലാണ് രാഷ്ട്രപതിയുടെ പ്രത്യേക നാമനിർദ്ദേശത്തിലൂടെ അദ്ദേഹം പാർലമെന്റിന്റെ ഉപരിസഭയിലെത്തിയത്.

ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം രാജ്യസഭയിലേക്ക് എത്തിയത് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തെ ഇത് ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സഭയിലെ അദ്ദേഹത്തിന്റെ ഹാജർ നിലയും പ്രവർത്തനങ്ങളും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.

ആറുവർഷത്തെ തന്റെ കാലാവധിക്കിടയിൽ സഭയിൽ ഒരൊറ്റ ചോദ്യം പോലും അദ്ദേഹം ഉന്നയിച്ചിട്ടില്ല.സഭയിലെ അദ്ദേഹത്തിന്റെ ഹാജർ നില 53 ശതമാനം മാത്രമായിരുന്നു. സഭയിലെ ചർച്ചകളിൽ അദ്ദേഹം സജീവമായിരുന്നില്ല. ഒരേയൊരു ചർച്ചയിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *