മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ കിണറ്റില്‍ വീണ നാലു വയസ്സുകാരനെ, സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചു കൊണ്ട് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയ മൂവാറ്റുപുഴ പോലീസ് സംഘത്തിലെ അംഗവും സെന്റ് ജോര്‍ജ് വോളിബോള്‍ ക്ലബ്ബിലെ കളിക്കാരനുമായ സീനിയര്‍ സിപിഒ രഞ്ജിത്ത് രാജന് സെന്റ് ജോര്‍ജ് വോളിബോള്‍ ക്ലബ് സ്വീകരണം ഒരുക്കി. ക്ലബ്ബ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് തോമസ് വര്‍ഗീസ് താണിക്കല്‍ പൊന്നാട അണിയിക്കുകയുംക്ലബ്ബിന്റെ ആദരം രഞ്ജിത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
നാലു വയസ്സുകാരനായ കുട്ടി കിണറ്റില്‍ പോയത് അറിഞ്ഞ് ഓടിയെത്തിയ പോലീസ് സംഘം ഒരു നിമിഷം പോലും കളയാതെ സ്വജീവന്‍ പണയപ്പെടുത്തി കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയത് മൂലമാണ് വിലയേറിയ ജീവന്‍ രക്ഷിക്കാനായതെന്നും മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ക്ലബ്ബിന്റെ അഭിമാനമായി രഞ്ജിത്ത് മാറിയിരിക്കുകയാണ് എന്നും പ്രസിഡന്റ് പറഞ്ഞു.

വാഴക്കുളം സെന്റ് ജോര്‍ജ് വോളിബോള്‍ ക്ലബ്ബിലെ അംഗമായ രാജന്‍ പി എന്‍ ന്റെ മകനും ക്ലബ്ബിലെ സ്ഥിരം ഷട്ടില്‍ പ്ലെയറും സജീവ അംഗവുമാണ് രഞ്ജിത്ത് രാജന്‍.
ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എസ്.ഐ അതുല്‍ പ്രേം ഉണ്ണി, എ.എസ്.ഐ കെ.എസ് ഷിനു എന്നിവര്‍ക്കും യോഗം അഭിനന്ദനം നേര്‍ന്നു.
ക്ലബ്ബ് ജനറല്‍ സെക്രട്ടറി ജേക്കബ് ജോസഫ്,വൈസ് പ്രസിഡന്റ് ജോജോ വര്‍ഗീസ് ട്രഷറര്‍ ജയകുമാര്‍,ജോ സെക്രട്ടറി ജോസ് ഒലിക്കല്‍,ജിജി മണവാളന്‍,ജോജി മാത്യു, വാമനന്‍ വി ഇ,ജോസ് നെല്ലിക്കുന്നേല്‍,വിന്‍സെന്റ് ഓലിക്കല്‍,ജോര്‍ജ് വെട്ടിയാങ്കല്‍, മാത്യൂസ് മെതിപ്പാറ ക്ലബ്ബഗംങ്ങള്‍,കളിക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

