പരിഹാസങ്ങൾക്ക് പുരസ്കാരത്തിലൂടെ മറുപടി നൽകി രശ്മിക മന്ദാന; തെലങ്കാന ഗദ്ദർ അവാർഡ് സ്വന്തമാക്കി

ഹൈദരാബാദ്: തന്റെ അഭിനയത്തെയും സംസാരശൈലിയെയും പരിഹസിച്ചവർക്ക് മികച്ച നടിക്കുള്ള ഗദ്ദർ പുരസ്കാരത്തിലൂടെ മറുപടി നൽകി തെന്നിന്ത്യൻ താരം രശ്മിക മന്ദാന. തെലങ്കാന ഗദ്ദർ ഫിലിം അവാർഡിൽ ‘ദ ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് രശ്മികയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം വികാരാധീനയായാണ് രശ്മിക സംസാരിച്ചത്. “മുൻപ് സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന് എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് തന്നെ ലഭിച്ചിരിക്കുന്നു,” എന്ന് രശ്മിക പറഞ്ഞു. താരത്തിന്റെ ഈ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹത്തിന് പിന്നാലെയാണ് രശ്മിക ഈ വലിയ നേട്ടം സ്വന്തമാക്കുന്നത്. താൻ ഇപ്പോൾ തെലുങ്കിന്റെ മരുമകളാണെന്നും താരം ചടങ്ങിൽ പരാമർശിച്ചു. ചടങ്ങിൽ വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയും സന്നിഹിതയായിരുന്നു. രശ്മികയുടെ നേട്ടത്തിൽ വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാമിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. അവാർഡ് വേദിയിൽ രശ്മിക സംസാരിക്കുമ്പോൾ മാധവി ദേവരകൊണ്ട ആവേശത്തോടെ കൈയടിക്കുന്നതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *