ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അടുത്ത വര്‍ഷവും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കും : ആര്‍ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അടുത്ത വര്‍ഷവും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. പ്രതികൂലവും അസ്ഥിരവുമായ ബാഹ്യ സാഹചര്യങ്ങള്‍ക്കിടയിലും ശക്തമായ ആഭ്യന്തര ഉപഭോഗവും നിക്ഷേപവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലെ ആമുഖത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ആഗോള സാമ്പത്തിക പശ്ചാത്തലത്തില്‍ അനിശ്ചിതത്വവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യമാണ് ഉള്ളതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ശക്തമായ ആഭ്യന്തര ആവശ്യം,അനുകൂലമായ പണപ്പെരുപ്പം,വിവേകപൂര്‍ണ്ണമായ മാക്രോ ഇക്കണോമിക് നയങ്ങള്‍ എന്നിവയുടെ പിന്തുണയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ശക്തമായ വളര്‍ച്ച,അനുകൂലമായ പണപ്പെരുപ്പം,ധനകാര്യ,ധനകാര്യേതര സ്ഥാപനങ്ങളുടെ ആരോഗ്യകരമായ ബാലന്‍സ് ഷീറ്റുകള്‍, ഗണ്യമായ ബഫറുകള്‍,വിവേകപൂര്‍ണ്ണമായ നയ പരിഷ്‌കാരങ്ങള്‍ എന്നിവ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരും എന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *