പാലക്കാട്: റെയിൽവേ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനവുമായി ദക്ഷിണ റെയിൽവേ. നിലവിൽ സ്പെഷ്യൽ സർവീസുകളായി ഓടിക്കൊണ്ടിരുന്ന ആറ് ട്രെയിനുകൾ സ്ഥിരപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചു. മലബാർ മേഖലയിലെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് ഈ തീരുമാനം. ഉത്തര മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക്, പ്രത്യേകിച്ച് ഹ്രസ്വദൂര യാത്രക്കാർക്ക് ഈ തീരുമാനം വലിയ ഉപകാരപ്രദമാകും. ട്രെയിനുകൾ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം റെയിൽവേ ഡിവിഷനുകൾക്ക് കൈമാറിക്കഴിഞ്ഞു.

