ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് (RBA) പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് പ്രഖ്യാപിച്ചു. നിരക്ക് 3.60 ശതമാനമായി നിലനിര്‍ത്താനുള്ള തീരുമാനം രാജ്യത്തെ നാല് പ്രമുഖ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ വിദഗ്ധരുടെ പ്രവചനങ്ങള്‍ ശരിവെക്കുന്നതായിരുന്നു.
ഈ വര്‍ഷം ആദ്യം തുടര്‍ച്ചയായി മൂന്ന് തവണ പലിശ നിരക്ക് കുറച്ചിരുന്നു.അതിനുശേഷം നിരക്ക് ഇനിയും കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മോര്‍ട്ട്‌ഗേജ് ഉടമകളെയും ഭവന വായ്പക്കാരെയും നിരാശപ്പെടുത്തുന്നതാണ് ആര്‍ബിഎയുടെ പുതിയ നിലപാട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി നിരക്കുകള്‍ തല്‍ക്കാലം നിലനിര്‍ത്താനാണ് കേന്ദ്ര ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, വായ്പയെടുത്തവര്‍ക്ക് ഉയര്‍ന്ന പ്രതിമാസ തിരിച്ചടവ് തുക (EMI) തുടര്‍ന്നും നല്‍കേണ്ടിവരും

