ഇറാനില്‍ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം അതിശക്തമായി തുടരുന്നു. സ്വകാര്യ ബാങ്കുകളുടെ തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ഈ സാഹചര്യത്തില്‍ മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഫോണില്‍ സംസാരിച്ചു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിദേശ നീക്കങ്ങളെ തടയുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കി.പ്രക്ഷോഭകാരികളെ നേരിടാനും ഇന്റര്‍നെറ്റ് നിയന്ത്രിക്കാനും റഷ്യ ഇറാനെ സഹായിക്കുന്നതായി ആരോപണമുണ്ട്. ‘സ്പാര്‍ട്ടക്’ കവചിത വാഹനങ്ങളും അറ്റാക്ക് ഹെലികോപ്റ്ററുകളും റഷ്യ ഇറാനിലേക്ക് എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

