സിഡ്നി ബോണ്ടായി ബീച്ച് വെടിവയ്പ്പിനിടെ ധീരമായ ഇടപെടല്‍ നടത്തിയ റൂവന്‍ മോറിസണെ വീരനായകനായി ആദരിക്കും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഉള്‍പ്പെടെയുള്ളവര്‍ വെടിവയ്പ്പിനിടെ ധൈര്യശാലിയായ ഇടപെടല്‍ നടത്തിയ റൂവന്‍ മോറിസണെ (61) രാജ്യത്തിന്റെ വീരനായകനായി പ്രശംസിച്ചു.
വെടിവയ്പ്പ് നടക്കുമ്പോള്‍ ഇദ്ദേഹം തന്റെ കൈയ്യില്‍ കിട്ടിയ ഇഷ്ടികകള്‍ ഉപയോഗിച്ച് അക്രമികള്‍ക്ക് നേരെ എറിയുകയും അവരെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ധീരമായ ഇടപെടല്‍ മറ്റു പലര്‍ക്കും രക്ഷപ്പെടാന്‍ സമയം നല്കി.
അക്രമികള്‍ക്ക് നേരെ ധീരമായി പ്രതികരിച്ചതിനിടെയാണ് റൂവന്‍ മോറിസണ്‍ വെടിയേല്‍ക്കുന്നത്.വെടിയേറ്റ ഉടന്‍ ഇദ്ദേഹം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ കൊല്ലപ്പെട്ട മറ്റ് ഇരകള്‍ക്കൊപ്പം റൂവന്‍ മോറിസണും ദേശീയ തലത്തില്‍ ആദരം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘അദ്ദേഹം നിരവധി പേരുടെ ജീവന് രക്ഷിച്ചു’ എന്നും ‘ഓസ്ട്രേലിയയുടെ ധീരതയുടെ പ്രതീകമാണ്’ എന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.

