സിഡ്നി: അനുഗൃഹീതരായ സിഡ്നി ഗായകരുടെ സംഗീത ട്രൂപ്പായ ചോസന്‍ മ്യൂസിക് ബാന്‍ഡ് സിഡ്നിയിലെത്തുന്നു. വെന്റ്വര്‍ത്ത്വില്ലിലെ റെഡ്ഗം ഫങ്ഷന് സെന്ററിലാണ് റിഥംസ് ആന്‍ഡ് ഡ്രീംസ് എന്നു പേരിട്ടിരിക്കുന്ന സംഗീത നിശ സംഘടിപ്പിച്ചിരിക്കുന്നത്. പാട്ടും ഡാന്‍സും ഫാഷന്‍ പ്രദര്‍ശനവുമെല്ലാം ചേര്‍ന്ന പരിപാടി വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകുന്നേരം അഞ്ചിന് പരിപാടി ആരംഭിക്കും. സുരേഷ് കുട്ടിച്ചന്റെ നേതൃത്വത്തിലുള്ള ചോസന്‍ മ്യൂസിക് ബാന്‍ഡ് ബോളിവുഡ്, തമിഴ്, മലയാളം ഗാനങ്ങളാണ് ആലപിക്കുന്നത്. സിന്ധു സുരേഷാണ് പരിപാടിയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ഡിഎസി ഓസ്ട്രേലിയന്‍ ചാപ്റ്ററുമായി ചേര്‍ന്നാണ് പരിപാടിയുടെ സംഘാടനം.
സിഡ്നി റെഡ്ഗം ഫങ്ഷന് സെന്ററില്‍ ചോസന്‍ മ്യൂസിക് ബാന്‍ഡിന്റെ റിഥംസ് ആന്‍ഡ് ഡ്രീംസ് സംഗീത നിശ ഇന്ന്

