ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന രണ്ടു ടെസ്റ്റ് മാച്ചുകളിലും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങുകയും പരമ്പര അപ്പാടെ എതിര്‍ ടീമിനു നല്‍കുകയും ചെയ്ത സംഭവത്തില്‍ ആരാധകരോടും ക്രിക്കറ്റ് പ്രേമികളോടും ക്ഷമ ചോദിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ബാറ്ററുമായ ഋഷഭ് പന്ത്. തങ്ങള്‍ക്ക് മതിയായ രീതിയില്‍ കളിക്കാനോ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനോ സാധിച്ചില്ലെന്ന് പന്ത് തന്റെ ക്ഷമാപണത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചകളിലും ശരിയായ വിധത്തില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് സ്ത്യമാണ്. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. ഒരു ടീം എന്ന നിലയിലും വ്യക്തിഗതമായും കൂടുതല്‍ മെച്ചപ്പെടാന്‍ ഞങ്ങള്‍ പരിശ്രമിക്കും. ശക്തമായി തിരിച്ചുവരും. പന്ത് തന്റെ ക്ഷമാപണക്കുറിപ്പില്‍ വ്യക്തമാക്കി.
കൊല്‍ക്കത്തിയിലും ഗോഹട്ടിയിലുമായി നടന്ന രണ്ടു മത്സരങ്ങളിലും ഇന്ത്യ പരായപ്പെട്ടിരുന്നു. ഇതോടെ ഏകപക്ഷീയമായ രണ്ടു വിജയങ്ങളോടെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. തോല്‍വിയെ തുടര്‍ന്ന് ആരാധകരുടെയും നിരൂപണം അതിരുവിട്ടതോടെയാണ് ക്ഷമാപണവുമായി പന്ത് രംഗത്തു വന്നിരിക്കുന്നത്.

