സ്കൂ​ളു​ക​ളി​ൽ റോ​ഡ് സേ​ഫ്റ്റി കേ​ഡ​റ്റ്സ് പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ‘റോ​ഡ് സേ​ഫ്റ്റി കേ​ഡ​റ്റ്സ്’ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും റോ​ഡ് അ​ച്ച​ട​ക്കം ശീ​ലി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കാ​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ കേ​ഡ​റ്റു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠി​പ്പി​ക്കു​ക. അ​പ​ക​ട​ര​ഹി​ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ളെ മു​ൻ​നി​ർ​ത്തി മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് മാ​തൃ​ക​യി​ൽ റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *