ആരാധകര്‍ക്കിടയില്‍ വലിയ ആവേശമുണര്‍ത്തി റോജര്‍ ഫെഡററുടെ മടങ്ങിവരവ്

ടെന്നീസ് ലോകത്തെ ഇതിഹാസം റോജര്‍ ഫെഡറര്‍, 2026-ലെ ഓസ്ട്രേലിയന്‍ ഓപ്പണിനോടനുബന്ധിച്ച് മെല്‍ബണ്‍ പാര്‍ക്കില്‍ തിരിച്ചെത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഔദ്യോഗികമായി വിരമിച്ചെങ്കിലും, ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചാരിറ്റി പ്രദര്‍ശന മത്സരത്തില്‍ ഫെഡറര്‍ റാക്കറ്റേന്തി. ആന്ദ്രെ അഗാസി, ആഷ് ബാര്‍ട്ടി എന്നിവര്‍ക്കൊപ്പം അദ്ദേഹം കളിക്കാനിറങ്ങിയത് കാണികളെ ആവേഭരിതരാക്കി. തന്റെ കരിയറിലെ ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ അതേ കോര്‍ട്ടില്‍ തിരിച്ചെത്തിയ ഫെഡറര്‍ക്ക് എഴുന്നേറ്റു നിന്നാണ് കാണികള്‍ സ്വീകരണം നല്‍കിയത്.

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗ്ലോബല്‍ അംബാസഡര്‍ എന്ന നിലയിലാണ് ഫെഡറര്‍ ഇത്തവണ മെല്‍ബണില്‍ എത്തിയിരിക്കുന്നത്.വരും ദിവസങ്ങളില്‍ മത്സരങ്ങളുടെ കമന്ററി ബോക്‌സിലും വിശകലനങ്ങളിലും അദ്ദേഹം ഭാഗമാകും.മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍, പുതിയ തലമുറയിലെ താരങ്ങളായ കാര്‍ലോസ് അല്‍കാരസ്, ജാനിക് സിന്നര്‍ എന്നിവരെ അദ്ദേഹം പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *