മുംബൈ: ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിന് കൂടുതല്‍ ഊര്‍ജം പകരുന്ന നടപടിയുമായി റോള്‍സ് റോയ്‌സ് വാഹന നിര്‍മാണ കമ്പനി. ഇതുവരെ വിദേശ രാജ്യങ്ങളില്‍ നിര്‍മിച്ച് ഇന്ത്യയ്ക്കു കൈമാറിയിരുന്ന പ്രതിരോധ വാഹനങ്ങളുടെ എന്‍ജിനുകള്‍ ഇന്ത്യയില്‍ തന്നെ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനുള്ള എന്‍ജിനുകളും ഇവിടെ ഉല്‍പാദിപ്പിക്കാനാണ് നീക്കം.
ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് റോള്‍സ് റോയ്‌സ്. യുദ്ധ ടാങ്കുകള്‍ക്ക്് ഉ്ള്‍പ്പെടെ ആവശ്യമായി വരുന്ന എന്‍ജിനുകളാണ് ഇന്ത്യയില്‍ ത്‌ന്നെ നിര്‍മിക്കുക. ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആഭ്യന്തരമായി രൂപകല്‍പന ചെയ്ത അര്‍ജുന യുദ്ധ ടാങ്ക്, ലൈറ്റ് കോംബാറ്റ് ടാങ്കുകള്‍, സൈനിക വാഹനങ്ങള്‍, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ യന്ത്രങ്ങളായിരിക്കും ഇന്ത്്യയി്ല്‍ തന്നെ നിര്‍മിക്കുക.
ഇതിനു പുറമെ നാവിക സേനയ്ക്കു വേണ്ടി നാലായിരം എന്‍ജിനുകളും ഇന്ത്യയില്‍ നിര്‍മിക്കാനും റോള്‍സ് റോയ്‌സ് പദ്ധതി തയാറാക്കിയിട്ടുണ്ട്. അനുയോജ്യമായ ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചായിരിക്കും എന്‍ജിനുകളുടെ നിര്‍മാണം റോള്‍സ് റോയ്‌സ് ഇന്ത്യയില്‍ നടപ്പാക്കുകയെന്ന് അറിയുന്നു.

