സിഡ്നിയിലെ ബോണ്ടായ് ബീച്ചിലുണ്ടായ ദാരുണമായ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍, സുരക്ഷാ വീഴ്ചകള്‍, തീവ്രവാദ വിരുദ്ധ സംവിധാനങ്ങളുടെ പോരായ്മകള്‍ എന്നിവയെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷവും വിവിധ സാമൂഹിക സംഘടനകളും ആവശ്യപ്പെടുന്നത്.
നിലവില്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ (ആല്‍ബനീസ് സര്‍ക്കാര്‍) ഈ ആവശ്യത്തോട് പൂര്‍ണ്ണമായി അനുകൂലിച്ചിട്ടില്ല. നിലവിലുള്ള പോലീസ് അന്വേഷണവും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും വരട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍, പൊതുജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകുന്നുണ്ട്.ബോണ്ടായ് ആക്രമണത്തില്‍ പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും ഈ ആവശ്യത്തിന് പിന്നിലുണ്ട്. ‘ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്’ എന്നതാണ് അവരുടെ പ്രധാന വാദം.
ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സ്വതന്ത്ര അന്വേഷണ സംവിധാനമാണ് റോയല്‍ കമ്മീഷന്‍ ഇതിന് സാക്ഷികളെ വിസ്തരിക്കാനും രേഖകള്‍ പിടിച്ചെടുക്കാനും പ്രത്യേക അധികാരമുണ്ട്.

