ക​ണ്ടെ​യ്ന​റിൽ കൊണ്ടുപോയ 400 ​കോ​ടി​ രൂപ കാണാതായി

ബ​​​​​ലാ​​​​​ഗ​​​​​വി/​​​​​നാ​​​​​സി​​​​​ക്: ഗോ​​​​​വ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​ക​​​​​ദേ​​​​​ശം 400 കോ​​​​​ടി​​​​​യു​​​​​ടെ നി​​​​​രോ​​​​​ധി​​​​​ത ക​​​​​റ​​​​​ൻ​​​​​സി നോ​​​​​ട്ടു​​​​​ക​​​​​ളു​​​​​മാ​​​​​യി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യ ര​​​​​ണ്ട് ട്ര​​​​​ക്കു​​​​​ക​​​​​ൾ കാ​​​​​ണാ​​​​​താ​​​​​യി മാ​​​​​സ​​​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും വി​​​​​വ​​​​​ര​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ല.

2023 മേ​​​​​യ് മാ​​​​​സ​​​​​ത്തി​​​​​ൽ നി​​​​​രോ​​​​​ധി​​​​​ച്ച​​​​​തും ഇ​​​​​പ്പോ​​​​​ഴും മാ​​​​​റ്റി​​​​​യെ​​​​​ടു​​​​​ക്കാ​​​​​വു​​​​​ന്ന​​​​​തു​​​​​മാ​​​​​യ 2000 രൂ​​​​​പ നോ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണ് ദു​​​​​രൂ​​​​​ഹ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 16ന് ​​​​​ന​​​​​ട​​​​​ന്ന സം​​​​​ഭ​​​​​വം പു​​​​​റ​​​​​ത്താ​​​​​യ​​​​​ത് ഈ​​​​​മാ​​​​​സം ഒ​​​​​ന്നി​​​​​നാ​​​​​ണ്; അ​​​​​തും, മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ നാ​​​​​സി​​​​​ക് സ്വ​​​​​ദേ​​​​​ശി സ​​​​​ന്ദീ​​​​​പ് പാ​​​​​ട്ടീ​​​​​ൽ എ​​​​​ന്ന​​​​​യാ​​​​​ൾ നാ​​​​​സി​​​​​ക് പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​തോ​​​​​ടെ.

ഗോ​​​​​വ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യ ട്ര​​​​​ക്കു​​​​​ക​​​​​ൾ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര, ഗോ​​​​​വ അ​​​​​തി​​​​​ർ​​​​​ത്തി​​​​​പ്ര​​​​ദേ​​​​ശ​​​​വും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ബെ​​​​​ലാ​​​​​ഗ​​​​​വി ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട ഘാ​​​​​നാ​​​​​പു​​​​​ർ താ​​​​​ലൂ​​​​​ക്കി​​​​​ലെ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​മാ​​​​​യ ചൊ​​​​​ർ​​​​​ള ഘ​​​​​ട്ടി​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​​​ന്നെ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര, ഗോ​​​​​വ, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ പോ​​​​​ലീ​​​​​സ് സം​​​​​ഘം സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണു കേ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തെ ക്രി​​​​​മി​​​​​ന​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ​​​​​ണം ക​​​​​വ​​​​​ർ​​​​​ച്ച​​​​​യാ​​​​​ണി​​​​​ത്. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ പ്ര​​​​​മു​​​​​ഖ റി​​​​​യ​​​​​ൽ എ​​​​​സ്റ്റേ​​​​​റ്റ് ഡെ​​​​​വ​​​​​ല​​​​​പ്പ​​​​​റാ​​​​​യ കി​​​​​ഷോ​​​​​ർ ഷെ​​​​​ട്ടി​​​​​യു​​​​​ടേ​​​​​താ​​​​​ണു കാ​​​​​ണാ​​​​​താ​​​​​യ കാ​​​​​ഷ് ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളെ​​​​​ന്ന് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *