എന്റെ കുഞ്ഞിന്റെ മരണത്തിന് കാരണം അവരാണ്, നെഞ്ചുപൊട്ടി അച്ഛന്‍;പാലക്കാട് വിദ്യാര്‍ത്ഥിനിയുടെ മരണം പിന്നില്‍ റാഗിങ്ങാണെന്ന് അച്ഛന്‍

പാലക്കാട്: കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്ര രാജേഷ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.ഒറ്റപ്പാലം സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ ആണ് രുദ്ര.കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം.

മകള്‍ മരിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങ്ങ് മൂലമെന്നാണ് അച്ഛന്‍ രാജേഷ് ആരോപിക്കുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും ഹോസ്റ്റല്‍ വാര്‍ഡന് എല്ലാം അറിയാമെന്നും അച്ഛന്‍ പറയുന്നു.സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ്‌ലൈനും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

അതേ സമയം, അച്ഛന്റെ ആരോപണം പൂര്‍ണമായും നിഷേധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയോ,കുടുംബമോ പരാതി നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.കുടുംബത്തിന്റെപരാതിയെ തുടര്‍ന്ന് പോലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തും.മരിച്ച രുദ്രയുടെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴി രേഖപ്പെടുത്തും.പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *