ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

ധാക്ക : ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത് തടയണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് റഷ്യൻ അംബാസഡർ. ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ ഗ്രിഗോറോവിച്ച് ഖോസാൻ ആണ് ഇന്ത്യയുമായുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യമുന്നയിച്ചത്. 1971 ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു റഷ്യൻ അംബാസഡർ ഇക്കാര്യം വ്യക്തമാക്കിയത്.

1971-ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ ഇന്ത്യയ്ക്ക് റഷ്യ നൽകിയ പിന്തുണയെയും ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് ഖോസിൻ അനുസ്മരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *