ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണു; 29 പേർ കൊല്ലപ്പെട്ടു

ക്രിമിയൻ ഉപദ്വീപിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് 29 പേർ കൊല്ലപ്പെട്ടു. റഷ്യയുടെ ആൻറോനോവ്-26 (An-26) എന്ന ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബുധനാഴ്ച പുലർച്ചെയാണ് റഷ്യൻ സൈനിക വിമാനം ക്രിമിയയിൽ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 29 പേരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ആക്രമണം നടന്നതായി സൂചനകളില്ല.

Leave a Reply

Your email address will not be published. Required fields are marked *